വ്യാജ പ്രചാരണം: ക്രൈം നന്ദകുമാറിനെതിരെ സ്പീക്കര്‍ വക്കീല്‍ നോട്ടീസ് അയച്ചു
തിരുവനന്തപുരം: ക്രൈം നന്ദകുമാറിനെതിരെ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചു. സ്പീക്കര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന് െ്രെകം സ്‌റ്റോറിയിലൂടെയും, ഓണ്‍ലൈന്‍ മാധ്യമത്തിലൂടെയും അപവാദ പ്രചരണം നടത്തിയതിനെതിരെയാണ് അഡ്വ.ടി കെ സുരേഷ് മുഖേന മാനനഷ്ടത്തിനു സ്പീക്കര്‍ നോട്ടീസ് നല്‍കിയത്. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം സാമൂഹിക മാധ്യമത്തിലൂടെ ക്രൈം നന്ദകുമാര്‍ സ്പീക്കര്‍ക്കെതിരെ അപവാദപ്രചരണം നടത്തിയ ലേഖനവും വീഡിയോയും പിന്‍വലിക്കണം. നിരുപാധികം മാപ്പു പറഞ്ഞില്ലെങ്കില്‍ സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.