ബിജെപിയില്‍ ചേര്‍ന്നെന്ന് വ്യാജപ്രചാരണം; മാധ്യമങ്ങള്‍ക്കെതിരേ പെമ്പിളൈ ഒരുമ നേതാവ് ഗോമതി

Update: 2021-03-12 10:04 GMT

മൂന്നാര്‍: താന്‍ ബിജെപിയില്‍ ചേര്‍ന്നെന്ന വ്യാജവാര്‍ത്തകൊടുക്കുന്ന മാധ്യമങ്ങള്‍ക്കെതിരേ പെമ്പിളൈ ഒരുമ നേതാവ് ഗോമതി. സംഘപരിവാര്‍ സംഘടനകള്‍ തന്നെ സമീപിച്ചിരുന്നുവെന്നത് സത്യമാണെന്നും എന്നാല്‍ സംഘപരിവാര വിരുദ്ധ നിലപാട് താന്‍ അവരോട് തുറന്നുപറഞ്ഞിരുന്നുവെന്നും ഗോമതി പ്രതികരിച്ചു. വസ്തുത ഇതായിരിക്കെയാണ് ഗോമതി ബെജിപിയിലേക്ക്് എന്ന് മാധ്യമങ്ങള്‍ വാര്‍ത്തനല്‍കുന്നത്്. മാധ്യമങ്ങള്‍ എക്കാലത്തും തനിക്കെതിരേ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചിരുന്നുവെന്നും അതിനെയൊക്കെ അതിജീവിച്ചാണ് താന്‍ ജനങ്ങള്‍ക്കിടയില്‍ നില്‍ക്കുന്നതെന്നും ഗോമതി ഓര്‍മിപ്പിച്ചു.

മൂന്നാറില്‍ തോട്ടം തൊഴിലാളിസ്ത്രീകളുടെ നേതാവെന്ന നിലിയിലാണ് ഗോമതി കേരളരാഷ്ട്രീയത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. 2015ല്‍ രൂപീകരിക്കപ്പെട്ട സംഘടനയുടെ നേതൃത്വത്തില്‍ കൂലിവര്‍ധനയ്ക്കുവേണ്ടി ശ്രദ്ധേയമായ സമരം നടത്തി. പൗരത്വ നിയമത്തിനെതിരേ മുസ്‌ലിം-ദലിത് സംഘടനയുടെ നേതൃത്വത്തില്‍ നടന്ന ഹര്‍ത്താലിലും വാളയാറിലെ ലൈംഗികപീഡനത്തിനിരയായി മരിച്ച കുട്ടികളുടെ മാതാവ് നടത്തുന്ന സമരത്തിലും ഗോമതി സജീവമായിരുന്നു. ഈ സാഹചര്യലാണ് ഗോമതിയെ കൂടെ കൂട്ടാന്‍ ബിജെപി ശ്രമിക്കുന്നത്.

Tags:    

Similar News