ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പേരില്‍ വ്യാജ വാട്‌സ്ആപ്: ഡിജിപിയോട് നടപടി ആവശ്യപ്പെട്ടു

Update: 2022-07-28 03:47 GMT
ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പേരില്‍ വ്യാജ വാട്‌സ്ആപ്: ഡിജിപിയോട് നടപടി ആവശ്യപ്പെട്ടു

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പേരില്‍ വ്യാജവാട്‌സ്ആപ്. വ്യാജ വാട്‌സ്ആപ് അക്കൗണ്ട് ഉണ്ടാക്കി തന്റെ പേരില്‍ സന്ദേശമയക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് ഗൗരവമായി കാണുന്നുവെന്നും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തി എത്രയും പെട്ടെന്ന് നടപടിയുണ്ടാകണമെന്ന് ഡിജിപി അനില്‍കാന്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

രണ്ട് വാട്‌സാപ്പ് നമ്പറുകളില്‍ നിന്നാണ് സന്ദേശം പോയിരിക്കുന്നത്. മന്ത്രിയുടെ ഫോട്ടോയും ഔദ്യോഗിക പദവിയുംവച്ചുള്ള സന്ദേശങ്ങളുടെ പകര്‍പ്പുകള്‍ ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.

Tags:    

Similar News