സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ്

പവന് 480 രൂപ കുറഞ്ഞ് 56,720 രൂപയായി

Update: 2024-12-02 08:07 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ്. പവന് 480 രൂപ കുറഞ്ഞ് 56,720 രൂപയായി. ഇന്ന് ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. നവംബര്‍ മാസത്തില്‍ 14,16,17 തീയതികളില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണം. ഒരു ഗ്രാം സ്വര്‍ണാഭരണം ലഭിക്കാന്‍ 6935 രൂപ നല്‍കിയാല്‍ മതിയായിരുന്നു. നവംബര്‍ 1ന് പവന് വില 59,080 രൂപയിലെത്തിയതാണ് അടുത്ത കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.ഇന്നത്തെ വിലയനുസരിച്ച് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ നികുതിയും പണിക്കൂലിയും ചേര്‍ത്ത് 60,000-65,000 വരെയാകും.

Tags:    

Similar News