ഗള്‍ഫ് രാജ്യങ്ങളില്‍ കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. എക്കാലത്തേയും റെക്കോര്‍ഡ് ചൂടിലേക്ക് കുവൈത്ത് അടക്കമുള്ള രാജ്യങ്ങള്‍ കടന്നിട്ടുമുണ്ട്. മേഖലയില്‍ ചൂടിന്റെ കാഠിന്യം കാണിക്കാനായി വ്യാപകമായി പ്രചരിക്കുന്ന ഒരു ചിത്രത്തിന്റെ സത്യാവസ്ഥ ഇങ്ങനെയാണ്. സൗദിയില്‍ 52ഡിഗ്രി സെല്‍ഷ്യസ് എന്ന കാപ്ഷനോട് അനുബന്ധിച്ച് പ്രചരിക്കുന്ന ചിത്രമാണിത്.
കുവൈത്തിലും സൗദിയിലും കനത്ത ചൂടാണ് നിലവില്‍. എന്നാല്‍ ഇവയൊന്നും ചിത്രത്തില്‍ കാണിച്ചതുപോലെ കാറിന്റെ പ്ലാസ്റ്റിക് ഭാഗങ്ങള്‍ ഉരുക്കാന്‍ ശക്തിയുള്ള ചൂടല്ലെന്നാണ് സത്യാവസ്ഥ. വ്യാജവാര്‍ത്തകളുടെ നിജസ്ഥിതി അന്വേഷിക്കുന്ന ആള്‍ട്ട് ന്യൂസാണ് ചിത്രത്തിന്റെ സത്യാവസ്ഥ പുറത്തെത്തിച്ചത്.
ചിത്രത്തിനാധാരമായ യഥാര്‍ഥ വാര്‍ത്ത ഇതാണ്
അമേരിക്കന്‍ ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ നോപ്‌സിന്റെ(snopes) അഭിപ്രായത്തില്‍ ഈ ചിത്രം അമേരിക്കയിലെ അരിസോണയില്‍ നിന്നുള്ളതാണ്. 2018ല്‍ പ്രദേശത്ത് നിര്‍മാണ മേഖലയിലുണ്ടായ തീ പിടിത്തത്തില്‍ കത്തിനശിച്ച കാറിന്റെ ചിത്രങ്ങളാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. അരിസോണ യൂനിവേഴ്‌സിറ്റിക്കടുത്തുണ്ടായ കാട്ടുതീയില്‍ നിരവധി വാഹനങ്ങള്‍ കത്തിയമര്‍ന്നിരുന്നു. ചിലത് ചിത്രത്തിലുള്ളതു പോലെ ഭാഗികമായും നശിച്ചു. ഈ ചിത്രമാണ് കുവൈത്തിലെയും സൗദിയിലെയും നിലവിലെ അവസ്ഥയായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.