അഗളി: ജനവാസമേഖലയിലെ കൃഷിയിടങ്ങളിലെത്തി നാശം വിതക്കുന്ന വാനരസംഘത്തെ കൊണ്ട് പൊറുതിമുട്ടി അട്ടപ്പാടിയിലെ കര്‍ഷകര്‍. നേരത്തെ വനാതിര്‍ത്തികളില്‍ മാത്രം കണ്ട് വന്നിരുന്ന കുരങ്ങുകള്‍ ഇപ്പോള്‍ ജനവാസ കേന്ദ്രങ്ങളിലേക്കും എത്തി തുടങ്ങി.കാട്ടാന,പന്നി,കാട്ടുപോത്ത്,കേഴ,വെരുക്,മയില്‍ എന്നിവയുടെ ആക്രമണത്തിന് പുറമേയാണ് കുരങ്ങുശല്ല്യവും ദുരിതമാകുന്നത്.തെങ്ങ്,കമുക്,ജാതി,ഏലം,കുരുമുളക് തുടങ്ങിയ എല്ലാ കൃഷികള്‍ക്ക് കുരങ്ങുകള്‍ വെല്ലുവിളിയായി മാറുകയാണ്.
അടുത്ത കാലം വരെ മനുഷ്യരെ കണ്ടാല്‍ ഭയന്ന് ഓടിയകന്നിരുന്ന കുരങ്ങുകള്‍ ഇപ്പോള്‍ അക്രമകാരികളായി മാറിയതായി കര്‍ഷകര്‍ പറയുന്നു.സ്ത്രീകളും കുട്ടികളും പറമ്പ് കാവലിന് നിന്നാല്‍ കുരങ്ങുകള്‍ അക്രമസ്വഭാവം കാട്ടുന്നത് കര്‍ഷകരില്‍ ഭീതി പരത്തിയിട്ടുണ്ട്.അമ്പതും അതിലേറെയും സംഘങ്ങളയാണ് കുരങ്ങുകളെത്തുന്നത്.