പതിമൂന്നുകാരനെ അതിക്രൂരമായി മര്‍ദ്ദിച്ച് പിതാവ്, പരാതി

Update: 2025-02-26 08:52 GMT
പതിമൂന്നുകാരനെ അതിക്രൂരമായി മര്‍ദ്ദിച്ച് പിതാവ്, പരാതി

പത്തനംതിട്ട: കൂടലില്‍ മകനെ ക്രൂരമായി മര്‍ദ്ദിച്ച് പിതാവ്. പതിമൂന്നുകാരനായ മകനെയാണ് പിതാവ് ക്രൂരമായിമര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. നെല്ലി നുരുപ്പയിലാണ് സംഭവം. ബന്ധുവാണ് ഈ വിഡിയോ പകര്‍ത്തിയിരിക്കുന്നത്.

സംഭവത്തില്‍ സിഡബ്ല്യൂസി പോലിസിന് പരാതി നല്‍കി. ലഹരിക്കടിമയായ ആളാണ് പിതാവ് എന്നാണ് റിപോര്‍ട്ടുകള്‍. തന്നെ അടിക്കരുകതെന്നു കുട്ടി കരഞ്ഞു പറഞ്ഞിട്ടും നിര്‍ത്താതെ മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങള്‍. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത് എന്നാണ് വിവരം.പോലിസ് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News