ദീര്‍ഘദൂരയാത്രകള്‍ നടത്തി റീലുകളിലൂടെ പ്രശസ്തരായ വനിതാ പോലിസുകാര്‍ ബൈക്കപകടത്തില്‍ മരിച്ചു

മാധാവാരം മില്‍ക്ക് കോളനി പോലിസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ജയശ്രീ (33), ഗ്രേഡ്-ഹ കോണ്‍സ്റ്റബിള്‍ നിത്യ (27) എന്നിവരാണ് മരിച്ചത്

Update: 2024-11-05 06:37 GMT
ദീര്‍ഘദൂരയാത്രകള്‍ നടത്തി റീലുകളിലൂടെ പ്രശസ്തരായ വനിതാ പോലിസുകാര്‍ ബൈക്കപകടത്തില്‍ മരിച്ചു

ചെന്നൈ: ബൈക്കുകളില്‍ ദീര്‍ഘദൂരയാത്രകള്‍ നടത്തി റീലുകളിലൂടെ പ്രശസ്തരായ വനിതാ പോലിസുകാര്‍ക്ക് ബൈക്കപകടത്തില്‍ ദാരുണമരണം. മാധാവാരം മില്‍ക്ക് കോളനി പോലിസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ജയശ്രീ (33), ഗ്രേഡ്-ഹ കോണ്‍സ്റ്റബിള്‍ നിത്യ (27) എന്നിവരാണ് മരിച്ചത്. ചെന്നൈ-തിരുച്ചി ദേശീയപാതയില്‍ മേല്‍മറുവത്തൂരിലാണ് അപകടം. ജയശ്രീയും നിത്യയും സഞ്ചരിച്ച ബൈക്കിനെ കാര്‍ വന്നിടിക്കുകയായിരുന്നു. ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും മരിക്കുകയായിരുന്നു. ഇരുവരും ബൈക്ക് യാത്രകള്‍ നടത്തിയിരുന്നു. ഇതിന്റെ റീലുകളിലൂടെ പ്രശസ്തരായ ഇരുവര്‍ക്കും ഏറെ ആരാധകരും ഉണ്ടായിരുന്നു.

നിസ്സാര പരിക്കുകളേറ്റ കാര്‍ ഡ്രൈവര്‍ എ മഥന്‍ കുമാറിനെ മേല്‍മറുവത്തൂരിലെ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.





Tags: