ഫിഫാ ബെസ്റ്റ് പുരസ്‌കാരം ഇത്തവണയില്ല

Update: 2020-05-13 19:23 GMT

മാഡ്രിഡ്: ഫിഫയുടെ ബെസ്റ്റ് 2020 പുരസ്‌കാരം ഇത്തവണയില്ല. കൊറോണാ വൈറസ് ബാധയെ തുടര്‍ന്നാണ് സെപ്തംബറില്‍ നടക്കേണ്ട ഫിഫാ ബെസ്റ്റ് പുരസ്‌കാരം ഒഴിവാക്കിയത്. മിലാനില്‍ നടക്കേണ്ട ചടങ്ങും വോട്ടിങും ഒഴിവാക്കുകയാണെന്ന് ഫിഫാ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ ചാംപ്യനായ ലയണല്‍ മെസ്സി നിലവിലെ ചാംപ്യനായി തുടരും. സീസണ്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ പുരസ്‌കാരം നിര്‍ണ്ണയിക്കുക കഠിനമായിരിക്കും. ലോകം മുഴുവന്‍ മഹാമാരിയുടെ വ്യാപനത്തില്‍ കഴിയുമ്പോള്‍ ഇത്തരം ചടങ്ങുകള്‍ ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും ഫിഫാ അറിയിച്ചു. ഫ്രാന്‍സില്‍ നടക്കേണ്ട ബാലണ്‍ ഡിയോര്‍ പുരസ്‌കാര ചടങ്ങും യുവേഫാ പുരസ്‌കാര ചടങ്ങും മാറ്റിയേക്കുമെന്നും റിപോര്‍ട്ടുണ്ട്. 

Tags:    

Similar News