നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവം;നടന്‍ രണ്‍വീര്‍ സിങ്ങിനെതിരെ കേസെടുത്തു
സ്ത്രീകളുടെ മാന്യതയെ പ്രകോപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്‌തെന്നാരോപിച്ച് ഒരു അഭിഭാഷകനും നടനെതിരെ പരാതിയുമായി പോലിസിനെ സമീപിച്ചിരുന്നു
ഒരു എന്‍ജിഓ സംഘടനയുടെ ഭാരവാഹിയാണ് നടനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയത്.ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.'തന്റെ ഫോട്ടോകളിലൂടെ നടന്‍ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തുകയും അവരുടെ പവിത്രതയെ അപമാനിക്കുകയും ചെയ്തു'വെന്ന് പരാതിയില്‍ പറഞ്ഞു. നടനെതിരെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസെടുക്കണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം.സ്ത്രീകളുടെ മാന്യതയെ പ്രകോപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്‌തെന്നാരോപിച്ച് ഒരു അഭിഭാഷകനും നടനെതിരെ പരാതിയുമായി പോലിസിനെ സമീപിച്ചിരുന്നു.
പേപ്പര്‍ മാഗസിനു വേണ്ടി രണ്‍വീര്‍ സിങ് നടത്തിയ ന്യൂഡ് ഫോട്ടോഷൂട്ടാണ് വിവാദമായി മാറിയത്.1972ല്‍ കോസ്‌മോപൊളിറ്റന്‍ മാസികക്കായി ബര്‍ട്ട് റെയ്‌നോള്‍ഡ് നടത്തിയ ഫോട്ടോഷൂട്ടിനുള്ള ആദരമെന്ന നിലയിലായിരുന്നു ഇത്. ഫോട്ടോകള്‍ രണ്‍വീര്‍ വ്യാഴാഴ്ച ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയായിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തി.ചിലര്‍ ഈ ചിത്രങ്ങളെ ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് വിലയിരുത്തിയപ്പോള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നായിരുന്നു ചിലരുടെ പ്രതികരണം.