ഒല്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ തീപ്പിടിത്തം

Update: 2023-02-19 11:08 GMT
ഒല്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ തീപ്പിടിത്തം

തൃശൂര്‍: ഒല്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ തീപ്പിടിത്തം. പ്ലാസ്റ്റിക് കര്‍ട്ടനുണ്ടാക്കുന്ന യൂനിറ്റിലാണ് തീപടര്‍ന്നത്. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. അഗ്‌നിശമനസേനയുടെ തൃശൂര്‍, പുതുക്കാട് യൂനിറ്റുകളെത്തി തീയണച്ചു. അതേസമയം, തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. നാശനഷ്ടം എത്രയെന്ന് കണക്കാക്കുന്നതേയുള്ളൂ.

Tags:    

Similar News