ഡല്‍ഹിയിലെ ഫാക്ടറിയില്‍ തീപ്പിടിത്തം

Update: 2023-02-13 03:20 GMT
ഡല്‍ഹിയിലെ ഫാക്ടറിയില്‍ തീപ്പിടിത്തം

ന്യൂഡല്‍ഹി: കരംപുരയിലെ മോത്തി നഗര്‍ പോലിസ് സ്‌റ്റേഷന് സമീപമുള്ള ഫാക്ടറിയില്‍ തീപ്പിടിത്തം. ഞായറാഴ്ച രാത്രിയാണ് തീപ്പിടിത്തമുണ്ടായത്. 27 ഓളം അഗ്‌നിശമന സേനാ യൂനിറ്റുകള്‍ സ്ഥലത്തെത്തി. സംഭവത്തില്‍ ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ശനിയാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെ കരോള്‍ ബാഗ് ഏരിയയില്‍ സ്ഥിതിചെയ്യുന്ന പഞ്ചാബ് നാഷനല്‍ ബാങ്കിലും തീപ്പിടിത്തമുണ്ടായി. 16 അഗ്‌നിശമന സേനാ യൂനിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയിരുന്നു. സംഭവത്തില്‍ ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.

Tags:    

Similar News