സംസ്ഥാനത്തെ ആദ്യ ഭിന്നശേഷി സൗഹൃദ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കായംകുളത്ത്

കായംകുളത്ത് തൊഴില്‍എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

Update: 2019-01-15 14:35 GMT
കായംകുളം: തൊഴില്‍ മേഖലയില്‍ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതി 'കൈവല്യ'യുടെ ഭാഗമായ സംസ്ഥാനത്തെ ആദ്യ ഭിന്നശേഷി സൗഹൃദ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് (മോഡല്‍ കൈവല്യ സെന്റര്‍) കായംകുളത്ത് തൊഴില്‍എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ തൊഴില്‍ മേഖലയില്‍ നിന്നും ഒഴിവാക്കപ്പെടേണ്ടവരല്ല. ഇവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവും. നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസിന് കീഴില്‍ ഭിന്നശേഷിക്കാര്‍ക്കായി നിരവധി തൊഴില്‍ പദ്ധതികളാണുള്ളത്. അവയുടെ സേവനങ്ങളെല്ലാം സൗഹൃദ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. അഡ്വ. യു പ്രതിഭ എംഎല്‍എ അധ്യക്ഷത വഹിച്ചു.
Tags:    

Similar News