കാനഡയില്‍ റോഡപകടം: അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

Update: 2022-03-14 01:13 GMT

ഒട്ടാവ: കഴിഞ്ഞ ദിവസം കാനഡയിലെ ഒട്ടാവയില്‍ നടന്ന വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ ഹൈക്കമ്മീഷ്ണര്‍ അജ് ബിസാരിയ പറഞ്ഞു. രണ്ട് പേര്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നുണ്ട്.

ശനിയാഴ്ച ഒന്‍ടാരിയൊ ഹൈവേയിലാണ് അപകടനം നടന്നത്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചു.

കൊല്ലപ്പെട്ടവരുടെ കുടുംങ്ങളെ ഹൈക്കമ്മീഷ്ണര്‍ ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു.

ഹര്‍പ്രീത് സിംഗ്, ജസ്പീന്ദര്‍ സിംഗ്, കരണ്‍പാല്‍ സിംഗ്, മോഹിത് ചൗഹാന്‍, പവന്‍ കുമാര്‍ എന്നിവരാണ് മരിച്ച വിദ്യാര്‍ത്ഥികളെന്ന് ക്വിന്റേ വെസ്റ്റ് ഒന്റാറിയോ പ്രൊവിന്‍ഷ്യല്‍ പോലിസ് അറിയിച്ചു.

ഒരു വാനില്‍ സഞ്ചരിക്കുന്നതിനിടയില്‍ പുലര്‍ച്ചെ മൂന്നരയ്ക്ക് ട്രാക്ടര്‍ ട്രയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു.

അന്വേഷണം നടക്കുന്നു. കേസെടുത്തിട്ടില്ല.

Tags:    

Similar News