പ്രളയ ദുരിതാശ്വാസത്തിന് പണപ്പിരിവ്: സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുന്നു
കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷന്‍ കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടത്തിയ കരുണ എന്ന പരിപാടിയില്‍ സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാത്ത സംഭവത്തില്‍ അന്വേഷണം വേണമെന്ന് കേരള ജനപക്ഷം സെക്കുലര്‍ നിയോജകമണ്ഡലം പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്ത് കേരള യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് ഷൈജോ ഹസ്സന്‍ ആവശ്യപ്പെട്ടു.
മാള: പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാനെന്ന പേരില്‍ കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷന്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ഏജന്‍സികള്‍ നടത്തിയ പണപ്പിരിവുകളെക്കുറിച്ച് സര്‍ക്കാര്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു.
മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം സമാഹരിക്കാനായി കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷന്‍ കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടത്തിയ കരുണ എന്ന പരിപാടിയില്‍ സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാത്ത സംഭവത്തില്‍ അന്വേഷണം വേണമെന്ന് കേരള ജനപക്ഷം സെക്കുലര്‍ നിയോജകമണ്ഡലം പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്ത് കേരള യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് ഷൈജോ ഹസ്സന്‍ ആവശ്യപ്പെട്ടു. ഫണ്ട് വെട്ടിച്ച സംഭവത്തെ സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവരാവകാശ രേഖ പുറത്തുവന്നപ്പോള്‍ മാത്രം ചെക്ക് നല്‍കി രക്ഷപ്പെടാനാണ് സംഘാടകര്‍ ശ്രമിച്ചതെന്നും ആ പരിപാടിയിലൂടെ സമാഹരിച്ച തുക എത്രയെന്നോ അതിന് ചെലവായ തുക എത്രയെന്നോ സംബന്ധിച്ച് ഇവര്‍ യാതൊരുവിധ രേഖകളും ഹാജരാക്കിയിട്ടില്ലെന്നും അവ എത്രയും പെട്ടെന്ന് സര്‍ക്കാരിനുമുമ്പില്‍ ഹാജരാക്കുവാന്‍ ഇതിന്റെ സംഘാടകരോട് ആവശ്യപ്പെടണമെന്നും ഷൈജോ ഹസ്സന്‍ ആവശ്യപ്പെട്ടു.
കെ എല്‍ ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. പി എസ് സുബീഷ്, ജോസ് കിഴക്കെ പീടിക, ശരത് പോത്താനി, വി കെ ദേവാനന്ദ്, അരവിന്ദാക്ഷന്‍ പൊന്നിന്‍ചാത്ത്, സുധീഷ് ചക്കുങ്ങല്‍, സഹദേവന്‍ ഞാറ്റുവെട്ടി, െ്രെബറ്റ് എ ജെ, റോബിന്‍ റാഫേല്‍, ജഫ്രിന്‍ ജോസ് അരിക്കാട്ട്, വിനീഷ് സഹദേവന്‍, അജീഷ് കൊട്ടാരത്തില്‍, ജോര്‍ജ്ജ് ചിറ്റിലപ്പിള്ളി, പോള്‍ ജോസ്, റഫീക്ക് എടപ്പെട്ട, ബിജോ പോള്‍, സച്ചിന്‍ എം എസ്, ടി എ പോള്‍, സുരേഷ് പുല്ലൂര്‍, ദേവരാജ് അവിട്ടത്തൂര്‍, സനല്‍ദാസ്, സുജിത് എം എസ്, ജിനേഷ് ടി എല്‍, ഷിനോജ് പി വി സംസാരിച്ചു.