ജിദ്ദ: ഫോക്കസ് ഇന്റര്‍നാഷണല്‍ ജിദ്ദ ഡിവിഷന്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. ഷറഫിയ ഇന്ത്യന്‍ ഇസ് ലാഹി സെന്ററില്‍ നടന്ന ഇഫ്താര്‍ മീറ്റില്‍ ജിദ്ദയിലെ വിവിധ സംഘടനാപ്രതിനിധികളും മത-രാഷ്ട്രീയ സാമൂഹികരംഗത്തെ പ്രമുഖരും പങ്കെടുത്തു. വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും സത്യംകൊണ്ടും ക്ഷമകൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരൊഴികെ നഷ്ടത്തിലാകുന്നു എന്ന ഖുര്‍ആന്‍ വചനത്തെ ആസ്പദമാക്കി ഫോക്കസ് സോഷ്യല്‍ വെല്‍ഫെയര്‍ വിങ് മാനേജര്‍ ഷഫീഖ് പട്ടാമ്പി ക്ലാസ് എടുത്തു.
എത്ര കാലം ജീവിച്ചു എന്നതിനപ്പുറം ജീവിച്ച കാലത്തോളം സമൂഹത്തോടും സഹജീവികളോടുമുള്ള സാമൂഹിക പ്രതിബദ്ധത നിലനിര്‍ത്തി ജീവിതത്തെ അടയാളപ്പെടുത്തണമെന്നും അതിനുവേണ്ടി ഫോക്കസ് പോലുള്ള സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
ഡിവിഷണല്‍ ഡയറക്ടര്‍ ജൈസല്‍ അബ്ദുല്‍ റഹ്മാന്‍ നന്ദി പറഞ്ഞു. ഷക്കീല്‍ ബാബു, ജരീര്‍ വേങ്ങര, ഷമീം വെള്ളാടത്ത്, അബ്ദുല്‍ ജലീല്‍ സി. എച്ച്, അബ്ദുല്‍ റഷാദ് കരുമാറ, അലി അനീസ്, അബ്ദുല്‍ ജലീല്‍ പി, അമാനുള്ള, നൗഷാദ് കാളികാവ്, ഷംസീര്‍, ഉമര്‍ സി എം, മുസ്തഫ ആലുങ്ങല്‍ തുടങ്ങിയവര്‍ ഇഫ്താറിന് നേതൃത്വം നല്‍കി.