
മലപ്പുറം: മലപ്പുറം നഗരസഭ മുന്‍ വൈസ് ചെയര്‍പേഴ്‌സണും ഡി സി സി മുന്‍ സെക്രട്ടറിയുമായ ഒട്ടുപാറപ്പുറം വീട്ടില്‍ കെ എം ഗിരിജ (72) നിര്യാതയായി. ഇന്‍ഡിപ്പെന്‍ഡന്റ് ആര്‍ടിസ്റ്റ്‌സ് കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റും ജവഹര്‍ ബാലജനവേദി(ഇപ്പോളത്തെ മഞ്ച്)യുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററും ആയിരുന്നു.
കെപിജിഡി കസ്തൂര്‍ഭാ വനിതാ ഗാന്ധിദര്‍ശന്‍വേദി മലപ്പുറം ജില്ലാ ചെയര്‍പേഴ്‌സനായിരുന്നു. മഹിളാ കോണ്‍ഗ്രസിന്റെ മലപ്പുറം ജില്ലാ നേതൃത്വനിരയിലെ സജീവ സാന്നിദ്ധ്യം കൂടിയായിരുന്നു കെ എം ഗിരിജ. ഭര്‍ത്താവ് : പരേതനായ അനില്‍ കുമാര്‍,മകന്‍ : ജിതേഷ് ജി അനില്‍.