
കൊച്ചി: ലക്ഷദ്വീപില്‍ നിന്ന് പുറപ്പെട്ട കപ്പലില്‍ വച്ച് നാലര വയസുകാരനെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ലക്ഷദ്വീപ് സ്വദേശി അറസ്റ്റില്‍. കടമത്ത് ദ്വീപ് സ്വദേശി സമീര്‍ഖാനാണ്(20) അറസ്റ്റിലായത്.
കപ്പലില്‍ അമ്മക്കൊപ്പം ഇരുന്ന കുട്ടിയെ മീനുകളെ കാട്ടിത്തരാമെന്ന് പറഞ്ഞ് സമീര്‍ഖാന്‍ കൂടെ കൂട്ടി കൊണ്ടുപോയി. ശേഷം ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടി തിരികെ വന്ന് അമ്മയോട് സംഭവം പറഞ്ഞതിനു പിന്നാലെ കപ്പല്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവ സ്ഥലത്തെത്തി പോലിസ് പ്രതിയെ അറസ്റ്റ് ചെയ്തു.