മിനിബസിന് തീപിടിച്ച് നാലു മരണം

Update: 2025-03-19 07:28 GMT
മിനിബസിന് തീപിടിച്ച് നാലു മരണം

പൂനെ: സ്വകാര്യ സ്ഥാപനത്തിലെ വാഹനത്തിന് തീപിടിച്ച് നാല് ജീവനക്കാര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പിംപ്രി ചിഞ്ച്വാഡ് പ്രദേശത്തെ ഹിഞ്ചേവാഡിയില്‍ രാവിലെ 7.30 ഓടെയാണ് സംഭവം.ബസിന്റെ പിന്‍വശത്തെ അടിയന്തര എക്‌സിറ്റ് തുറക്കാന്‍ കഴിയാത്തതാണ് മരണകാരണമായത് എന്നാണ് നിഗമനം. ഡ്രൈവറുടെ കാലിനടുത്ത് തീ പടര്‍ന്നതോടെ ഡ്രൈവര്‍ വാഹനത്തിന്റെ വേഗത കുറച്ചിരുന്നു.

അപകടം മനസ്സിലാക്കിയ നാല് ജീവനക്കാര്‍ ഉടന്‍ തന്നെ ബസില്‍ നിന്ന് ഇറങ്ങി. വാഹനത്തിന്റെ പിന്‍വശത്തുള്ളവര്‍ പിന്നിലെ അടിയന്തര എക്‌സിറ്റ് വഴി രക്ഷപ്പെടാന്‍ ശ്രമിക്കവെ വാതില്‍ തുറക്കാന്‍ കഴിയാതെ വരികയും പൊള്ളലേല്‍ക്കുകയും ആയിരുന്നു.

Tags:    

Similar News