ഇന്ത്യ, മ്യാന്‍മാറുമായി ഒപ്പുവച്ച 10 കരാറില്‍ നാലും റാഖൈനിന്റെ വികസനത്തിനുള്ളതെന്ന് വിദേശ കാര്യ മന്ത്രാലയം

നാല് ദിവസത്തെ സന്ദര്‍ശനത്തായി ഇന്ത്യയിലെത്തിയ മ്യാന്‍മര്‍ പ്രസിഡന്റ് യു വിന്‍ മിന്റും ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും തമ്മിലുള്ള ചര്‍ച്ചയിലാണ് കരാറുകള്‍ ഒപ്പുവച്ചത്.

Update: 2020-02-27 13:43 GMT

ന്യൂഡല്‍ഹി: ഇന്ത്യയും മ്യാന്‍മാറുമായി ഒപ്പുവച്ച 10 എംഒയുവില്‍ നാലും റഖൈന്‍ സംസ്ഥാനത്തിന്റെ സാമൂഹ്യ-സാമ്പത്തിക വികസനത്തിനുള്ളതാണെന്ന് വിദേശകാര്യ മന്ത്രാലയം. മ്യാന്‍മാറില്‍ റോഹിംഗ്യ മുസ്‌ലിം പ്രശ്‌നം നിലനില്‍ക്കുന്ന സംസ്ഥാനമാണ് റിഖൈന്‍.

പ്രധാനമന്ത്രി മോദിയും മ്യാന്‍മാര്‍ പ്രസിഡന്റുമായുള്ള ചര്‍ച്ചയില്‍ റോഹിംഗ്യന്‍ പ്രശ്‌നം ചര്‍ച്ച ചെയ്തിരുന്നോ എന്ന ചോദ്യത്തിന് കരാറില്‍ നാലും റിഖൈന്‍ സംസ്ഥാനത്തിന്റെ വികസനത്തിനു വേണ്ടിയുള്ളതാണെന്ന് വിദേശ കാര്യമന്ത്രാലയം വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

''റിഖൈന്‍ സംസ്ഥാനത്തിന്റെ വികസനത്തിന് ഏതൊക്കെ രീതിയില്‍ ഇന്ത്യക്ക് സഹായിക്കാനാവുമെന്ന് വിവിധ തലത്തില്‍ ചര്‍ച്ച നടന്നു''- രവീഷ് കുമാര്‍ പറഞ്ഞു. നാല് ദിവസത്തെ സന്ദര്‍ശനത്തായി ഇന്ത്യയിലെത്തിയ മ്യാന്‍മര്‍ പ്രസിഡന്റ് യു വിന്‍ മിന്റും ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും തമ്മിലുള്ള ചര്‍ച്ചയിലാണ് കരാറുകള്‍ ഒപ്പുവച്ചത്.

സംഘര്‍ഷങ്ങളും പ്രശ്‌നങ്ങളും അനുഭവിക്കുന്ന റിഖൈനിലേക്ക് നൂഡില്‍സ്, പരിപ്പ്, സോയ എണ്ണ, മുളകുപൊടി, വിവിധയിനം ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവ ദുരിതാശ്വാസ സഹായമായി അയക്കുന്ന പദ്ധതി കഴിഞ്ഞ മാസമാണ് ഇന്ത്യ കുറച്ചു കാലത്തേക്കുകൂടി നീട്ടിനല്‍കിയത്. 

Tags:    

Similar News