വഞ്ചന കേസ്: മാണി സി കാപ്പന്‍ കുറ്റവിമുക്തന്‍

Update: 2025-02-13 10:38 GMT
വഞ്ചന കേസ്:  മാണി സി കാപ്പന്‍ കുറ്റവിമുക്തന്‍

കൊച്ചി: വഞ്ചന കേസില്‍ പാല എംഎല്‍എ മാണി സി കാപ്പന്‍ കുറ്റവിമുക്തന്‍. 2010ല്‍ മുംബൈ സ്വദേശിയായ വ്യവസായി ദിനേശ് മേനോനില്‍നിന്ന് രണ്ട് കോടി രൂപ വാങ്ങിയ ശേഷം തിരിച്ചു കൊടുക്കാതെ വഞ്ചിച്ചെന്ന കേസിലാണ് കോടതി വിധി.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി വാഗ്ദാനം നല്‍കി പണം വാങ്ങിയെന്നായിരുന്നു പരാതി. ഈടായി നല്‍കിയ ചെക്കുകള്‍ മടങ്ങിയെന്നും വസ്തു ബാങ്കില്‍ നേരത്തേ പണയം വച്ചിരുന്നതായിരുന്നെന്നും ദിനേശ് മേനോന്‍ പരാതിയില്‍ പറഞ്ഞു. എന്നാല്‍ പണം വാങ്ങിയപ്പോള്‍ ഈടായി ഒന്നും നല്‍കിയിരുന്നില്ലെന്ന മാണി സി കാപ്പന്റെ വാദം അംഗീകരിച്ച കോടതി എംഎല്‍എയെ കുറ്റവിമുക്തനാക്കി.

Tags:    

Similar News