തൃശൂർ:
കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിൽ കൊടുങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രത്തിൽ (സി സി എം വൈ) പി എസ് സി, യു പി എസ് സി, എസ് എസ് സി, ആർ ആർ ബി, ബാങ്കിങ്ങ് തുടങ്ങിയ മത്സരപരീക്ഷകൾക്കുള്ള സൗജന്യ പരിശീലനത്തിന് 2023 ജനുവരി 1ന് ആരംഭിക്കുന്ന പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 20. ഉദ്യോഗാർത്ഥികൾ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം അപേക്ഷ പരിശീലന കേന്ദ്രത്തിൽ നേരിട്ട് നൽകുകയോ തപാൽ മുഖേന അയക്കുകയോ ചെയ്യണം. അപേക്ഷ അയക്കേണ്ട മേൽവിലാസം: പ്രിൻസിപ്പൽ, ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രം, ചേരമാൻ ജുമാമസ്ജിദ് ബിൽഡിംഗ്, കൊടുങ്ങല്ലൂർ പിഒ, തൃശൂർ 680664. ഫോൺ: 0480 2804859.
കൊടുങ്ങല്ലൂർ പരിശീലന കേന്ദ്രത്തിന്റെ രണ്ട് ഉപകേന്ദ്രങ്ങളിലേയ്ക്ക് ഹോളിഡേ ബാച്ചിലേയ്ക്ക് അപേക്ഷകർ താഴെ നൽകിയിരിക്കുന്ന വിലാസത്തിൽ അപേക്ഷിക്കുക.
1.കോച്ചിങ്ങ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത്, തണൽ ചാരിറ്റബിൾ സൊസൈറ്റി കേച്ചേരി, പട്ടിക്കര, ചിറനെല്ലൂർ പിഒ, തൃശൂർ, ഫോൺ: 9747520181, 9048862981
2.കോച്ചിങ്ങ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത്, എക്സൽ അക്കാദമി ഡി,സി,ബി,സി,എൽ,സി, ബിഷപ് ഹൗസ്, കിഴക്കേകോട്ട - തൃശൂർ, പിൻ: 680005, ഫോൺ - 9847276657