അഫ്ഗാനില്‍ താലിബാനും സുരക്ഷാസേനയും ഏറ്റുമുട്ടി: നിരവധി പേര്‍ മരിച്ചു

Update: 2020-09-13 00:53 GMT

കാബൂള്‍: കണ്ഡഹാറിലും തെക്കന്‍ പ്രവിശ്യയായ നംഗര്‍ഹാറിലും താലിബാനും അഫ്ഗാന്‍ സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടി. ആക്രമണത്തില്‍ 6 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേറ്റതായും സ്പുട്‌നിക്കിലെ മാധ്യമപ്രവര്‍ത്തകന്‍ സര്‍ക്കാര്‍ ഏജന്‍സികളെ ഉദ്ധരിച്ച് റിപോര്‍ട്ട് ചെയ്തു.

205ാം അടല്‍ കോര്‍പ്‌സിലെ വക്താവ് ക്വാജ യഹ്യ അലാവിയാണ് വിവിധ പോയിന്റുകളില്‍ അഫ്ഗാന്‍ സേനയും താലിബാനും ഏറ്റുമുട്ടിയ വിവരം പുറത്തുവിട്ടത്.

താലിബാന്റെ ആക്രമണത്തോട് വ്യോമാക്രമണം കൊണ്ടാണ് സുരക്ഷാസേന മറുപടി പറഞ്ഞത്. വ്യോമാക്രമണത്തിലാണ് ആറ് പേര്‍ മരിച്ചതെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റതായും സൈിക വക്താവ് കൂട്ടിച്ചേര്‍ത്തു. ആക്രമണത്തില്‍ താലിബാന്റെ നിരവധി വെടിക്കോപ്പുകള്‍ക്ക് നാശനഷ്ടം ഉണ്ടായിട്ടുണ്ട്.

ഷെര്‍സാദ് ജില്ലയില്‍ സോജന്‍ കാലയില്‍സ നടന്ന മറ്റൊരു ആക്രമണത്തില്‍ 13 പേര്‍ മരിച്ചു. 13 പേരും താലിബാന്‍കാരാണ്. അതില്‍ 9 പേര്‍ പാകിസ്താനികളാണെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.   

Tags:    

Similar News