ഭാവിയിലെ യുദ്ധം സമ്പര്‍ക്കരഹിതവും സാങ്കേതികസാന്ദ്രവും; അഗ്നിപഥ് പദ്ധതിയെ ന്യായീകരിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

Update: 2022-06-21 09:08 GMT

ന്യൂഡല്‍ഹി: പുതിയ സൈനിക റിക്രൂട്ട് മെന്റ് പദ്ധതിക്കെതിരേ പ്രതിഷേധം കനക്കുന്നതിനിടയില്‍ അതിനെ ന്യായീകരിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ഭാവി യുദ്ധം സമ്പര്‍ക്കരഹിതവും സാങ്കേതിക സാന്ദ്രവുമാണെന്നും അതിന് ചെറുപ്പക്കാരെയാണ് ആവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

''ആഗോളതലത്തില്‍ യുദ്ധരീതികള്‍ മാറുകയാണ്. സമ്പര്‍ക്കമില്ലാത്ത യുദ്ധമാണ് വരാന്‍ പോകുന്നത്. എതിരാളി അദൃശ്യനാണ്. സാങ്കേതികവിദ്യ വേഗത്തില്‍ മാറുകയാണ്. നാളെക്കുവേണ്ടി നാം തയ്യാറെടുക്കണം. എങ്കിലേ മാറ്റമുണ്ടാകൂ- ഡോവല്‍ പറഞ്ഞു.

സുരക്ഷാസങ്കല്‍പ്പങ്ങള്‍ അതിവേഗത്തില്‍ മാറുന്ന ഓന്നാണ്. അത് നിശ്ചലമായിരിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. കരാര്‍ സൈനികരെ റിക്രൂട്ട് ചെയ്യാന്‍ വേണ്ടി കൊണ്ടുവന്ന അഗ്നിപഥിനെതിരേ പ്രതിഷേധം വ്യാപകമാണ്.

Tags:    

Similar News