ജി 20 ഉച്ചകോടി; മാര്‍പ്പാപ്പയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച കഴിഞ്ഞു

Update: 2021-10-30 08:47 GMT

റോം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാര്‍പ്പാപ്പയുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞു. ജി 20 ഉച്ചകോടിയുടെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെത്തിയത്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കര്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ട്.

റോമന്‍ കത്തോലിക്കാ സഭയുടെ ആസ്ഥാനമാണ് റോമിലെ വത്തിക്കാന്‍ സിറ്റി.

പ്രധാനമന്ത്രി പങ്കെടുക്കുന്ന എട്ടാമത് ഉച്ചകോടിയാണ് ഒക്‌ടോബര്‍ 30, 31 തിയ്യതികളില്‍ റോമില്‍ നടക്കുന്നത്. ആഗോള ആരോഗ്യം, ആഗോള സമ്പദ്ഘടന തുടങ്ങിയ സെഷനുകളിലും പ്രധാനമന്ത്രി പങ്കെടുക്കും.

ശനിയാഴ്ച വൈകീട്ട് ഒരു സാംസ്‌കാരിക പരിപാടികയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്.

ആഗോള സമ്പദ്ഘനട, കൊവിഡ് രോഗവ്യാപനം, സുസ്ഥിര വികസനം, കാലാവസ്ഥാവ്യതിയാനും തുടങ്ങിയവയെക്കുറിച്ചും പ്രധാനമന്ത്രി ചര്‍ച്ച ചെയ്യും.

നേരത്തെ പ്രധാനമന്ത്രി യൂറോപ്യന്‍ യൂനിയന്‍ നേതാക്കളെയും ഇറ്റാലിയന്‍ പ്രധാന മന്ത്രിയെയും നേരില്‍ കണ്ടിരുന്നു.

ഇന്ത്യന്‍ വ്യാപാരികളുമായും കൂടിക്കാഴ്ച നടത്തി.

Tags:    

Similar News