'കമ്മീഷണര്‍' സിനിമ ഇറങ്ങിയ ശേഷം പോലിസ് വേഷത്തില്‍ സുരേഷ് ഗോപി പരിപാടികള്‍ക്ക് പോയിട്ടുണ്ട്: ഗണേഷ് കുമാര്‍

തിരുവനന്തപുരം: ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ ചരിത്രം പുറത്തുകൊണ്ടുവന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. കമ്മീഷണര്‍ സിനിമ റിലീസ് ചെയ്തപ്പോള്‍ കാറിനു പിന്നില്‍ എസ്പിയുടെ തൊപ്പി വച്ചിരുന്നയാളാണ് സുരേഷ് ഗോപിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ ബിജെപിക്കാര്‍ ഗണേഷ്‌കുമാറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഗണേഷ് കുമാര്‍ രംഗത്തെത്തിയത്. കാറിന് പുറകില്‍ തൊപ്പി വയ്ക്കുക മാത്രമല്ല, ഒരു പരിപാടി ഉദ്ഘാടനം ചെയ്യാന്‍ സുരേഷ് ഗോപി പോലിസ് വേഷത്തില്‍ പോയിരുന്നുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
തമാശയെ പോലും വൈരാഗ്യബുദ്ധിയോടെ കാണുന്നവരെ ഒന്നുംചെയ്യാനാകില്ലെന്നും കുഞ്ചന്‍ നമ്പ്യാര്‍ നേരത്തേ മരിച്ചത് നന്നായി അല്ലെങ്കില്‍ ഒരുപാട് ചീത്ത കേള്‍ക്കേണ്ടി വന്നേനെ എന്നും മന്ത്രി പറഞ്ഞു. ആര്‍ക്കും ആരെയും വ്യക്തിഹത്യ ചെയ്യാം എന്ന ഒരു കാലത്താണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. അതൊക്കെ ഗൗരവമായി എടുത്തിരുന്ന കാലം പോയി. പണ്ടുകാലത്ത്, വ്യക്തിഹത്യ ഏല്‍ക്കേണ്ടി വന്നതിന്റെ പേരില്‍ ആത്മഹത്യ ചെയ്തിട്ടുള്ള ആളുകളുണ്ട് നമ്മുടെ നാട്ടില്‍. ഇപ്പോള്‍ അതല്ല സ്ഥിതി. രാഷ്ട്രീയത്തില്‍ നില്‍ക്കുമ്പോള്‍ ഇത്തരത്തിലുള്ള രോഗികളുടെ അധിക്ഷേപത്തിന് ഇരയാകുമെന്നും മന്ത്രി പറഞ്ഞു. എന്നുവെച്ച് സത്യം പറയാതിരിക്കാന്‍ പറ്റില്ലല്ലോ. കേരളത്തിന്റെ ഐശ്വര്യമാണ് മതനിരപേക്ഷതയെന്നും മലപ്പുറമെന്നോ കോട്ടയമെന്നോ വ്യത്യാസമില്ലെന്നും വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശത്തിനു മറുപടിയായി ഗണേഷ് പറഞ്ഞു.