ജിഡിപി വളര്‍ച്ച താഴോട്ട് തന്നെ; വീണ്ടും വെട്ടിലായി കേന്ദ്രം
യുപിഎ സര്‍ക്കാരിന്റെ കാലത്ത് ജിഡിപി വളര്‍ച്ചയിലുണ്ടായ നേട്ടം എന്‍ഡിഎ സര്‍ക്കാരിനുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കണക്കുകള്‍ പറയുന്നു.
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക രംഗം തകര്‍ച്ചയില്‍ തന്നെയെന്ന് സ്ഥാപിക്കുന്ന കണക്കുകള്‍ വീണ്ടും ലോക്‌സഭയില്‍. ജിഡിപി വളര്‍ച്ചയുമായി ബന്ധപ്പെട്ട ടി എന്‍ പ്രതാപന്‍ എം പിയുടെ ചോദ്യത്തിന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്ലാനിങ് മന്ത്രി റാവു ഇന്ദ്രജിത് സിങ് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ജിഡിപി വളര്‍ച്ച താഴോട്ടാണെന്ന വിമര്‍ശനങ്ങളെ സാധൂകരിക്കുന്ന കണക്കുകളുള്ളത്.
യുപിഎ സര്‍ക്കാരിന്റെ പത്തു വര്‍ഷക്കാലം 2004 മുതല്‍ 2014 വരെ ഓരോ സാമ്പത്തിക വര്‍ഷത്തിലുമുണ്ടായ ജിഡിപി വളര്‍ച്ചാ നിരക്കും എന്‍ഡിഎ സര്‍ക്കാരിന് കീഴില്‍ 2015 മുതല്‍ 2019 ഇപ്പോഴത്തെ സാമ്പത്തിക വര്‍ഷം വരെയുള്ള ജിഡിപി വളര്‍ച്ചാ നിരക്കും തമ്മിലുള്ള താരതമ്യമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യ രണ്ട് പാദങ്ങളിലും വളര്‍ച്ച കുറയുന്നതാണ് രേഖയില്‍ കാണിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ജിഡിപി വളര്‍ച്ചയിലുണ്ടായ നേട്ടം എന്‍ഡിഎ സര്‍ക്കാരിനുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കണക്കുകള്‍ പറയുന്നു.