വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ജിഫ്രി തങ്ങള്‍
അരീക്കോട്: സമസ്തക്ക് ബഹുമുഖ പ്രസ്ഥാനങ്ങളുമായുള്ള നീണ്ടകാലത്തെ സാമൂഹ്യബന്ധം ആര്‍ക്കും തകര്‍ക്കാനാകില്ലെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത മലപ്പുറം ജില്ലാ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി അരീക്കോട്ട് നടന്ന സമസ്ത പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്ന നിയമം പിന്‍വലിക്കണം. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്ക് ശേഷമുള്ള അന്തിമ തീരുമാനത്തിന് കാത്തിരിക്കുകയാണ്. പരിഹാരം ഉണ്ടായില്ലെങ്കില്‍ സമസ്ത പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും തങ്ങള്‍ പറഞ്ഞു.
സ്വാഗതംസംഘം ചെയര്‍മാന്‍ കെ.എ റഹ്മാന്‍ ഫൈസി കാവനൂര്‍ ,സമസ്ത ജില്ലാ പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ,' സമസ്ത കേന്ദ്ര മുശാവറ അംഗം എം.പി മുസ്തഫല്‍ ഫൈസി തിരൂര്‍ ' സമസ്ത കേന്ദ്ര മുശാവറ അംഗം വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, സയ്യിദ് ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, എ.പി അനില്‍കുമാര്‍ എം.എല്‍.എ, നജീബ് കാന്തപുരം എം.എല്‍.എ, സലീം എടക്കര, സി.എം കുട്ടി സഖാഫി വെള്ളേരി സംസാരിച്ചു.