പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ വീട്ടില്‍ കയറി തീകൊളുത്തി കൊന്നു

Update: 2022-08-29 06:10 GMT

റാഞ്ചി: ജാര്‍ഖണ്ഡിലെ ദുംകയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ കയറി തീകൊളുത്തി കൊന്നു.പ്ലസ്ടു വിദ്യാര്‍ഥിനിയായ 19 വയസ്സുകാരിയാണ് ഞായറാഴ്ച പുലര്‍ച്ചെ മരിച്ചത്.റാഞ്ചിയിലെ റിംസ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കേയായിരുന്നു മരണം.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിക്ക് നേരേ ആക്രമണമുണ്ടായത്.ഷാരൂഖ് എന്നയാളാണ് തീകൊളുത്തിയത്.വീട്ടില്‍ അതിക്രമിച്ച് കയറി ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ തീകൊളുത്തുകയായിരുന്നു.മുറിയില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ ദേഹത്ത് ഇയാള്‍ ജനല്‍ വഴി പെട്രോള്‍ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു.പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണ് പെണ്‍കുട്ടിയെ തീകൊളുത്തിയതെന്ന് പോലിസ് പറഞ്ഞു.പെണ്‍കുട്ടിയുടെ ശരീരത്തില്‍ 90 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.സംഭവത്തില്‍ പ്രതിയായ ഷാരൂഖിനെ പോലിസ് പിന്നീട് അറസ്റ്റ് ചെയ്തു.സൗഹൃദം സ്ഥാപിക്കാനായി പ്രതി നിരന്തരം ശ്രമിച്ചിരുന്നതായി പെണ്‍കുട്ടി പോലിസിന് മരണമൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം, പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ പ്രദേശത്ത് പ്രതിഷേധങ്ങളും ശക്തമായിട്ടുണ്ട്.സമരങ്ങള്‍ ശക്തമായതോടെ ദുംക സബ്ഡിവിഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.



Tags:    

Similar News