പീച്ചി ഡാം റിസര്‍വോയറില്‍ അപകടത്തില്‍പ്പെട്ട പെണ്‍കുട്ടികളെ രക്ഷപെടുത്തി; രണ്ടു പേരുടെ നില ഗുരുതരം

Update: 2025-01-12 11:29 GMT

തൃശ്ശൂര്‍: പീച്ചി ഡാം റിസര്‍വോയറില്‍ അപകടത്തില്‍പ്പെട്ട നാലു പെണ്‍കുട്ടികളെയും രക്ഷപെടുത്തി. രക്ഷപ്പെട്ട രണ്ടു പേരുടെ നില ഗുരുതരമാണ്. പള്ളിപ്പെരുന്നാളിന്റെ ഭാഗമായി സുഹൃത്തിന്റെ വീട്ടിലെത്തിയ കുട്ടികളാണ് റിസര്‍വോയറില്‍ മുങ്ങിയത്.

കുളിക്കാനിറങ്ങിയ ഭാഗത്തെ കയത്തില്‍ അകപ്പെട്ടതാണ് അപകടകാരണം. നാട്ടുകാരാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. നിമ, അലീന, ആന്‍ ഗ്രീസ്, എറിന്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടവര്‍. ഇവരെ തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    

Similar News