സമാധാനത്തിന് ഒരു അവസരം തരൂ: നരേന്ദ്രമോദിയോട് ഇംറാന്‍ ഖാന്‍

Update: 2019-02-25 11:23 GMT

ഇസ്‌ലാമാബാദ്: പഠാന്റെ മകനെങ്കില്‍ പുല്‍വാമയില്‍ നടപടിയെടുക്കണമെന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെല്ലുവിളിക്ക് സമാധാനത്തിന് ഒരു അവസരം നല്‍കണമെന്ന് മറുപടി നല്‍കി പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ കൈമാറിയാല്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇംറാന്‍ ഖാന്‍ ആവര്‍ത്തിച്ചു. പാക് തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അഭിനന്ദനമറിയിക്കാന്‍ നരേന്ദ്രമോദി ഇംറാന്‍ ഖാനെ വിളിച്ചിരുന്നു. 'പട്ടിണിക്കും, സാക്ഷരതയില്ലായ്മക്കുമെതിരെ ഒന്നിച്ച് പോരാടാം' എന്ന് മോദി പറഞ്ഞപ്പോള്‍, താന്‍ ഒരു 'പഠാന്റെ മകനാണെ'ന്നും വാക്ക് പാലിക്കുമെന്നും ഖാന്‍ മറുപടി നല്‍കി. തുടര്‍ന്നാണ് പുല്‍വാമ സംഭവത്തില്‍ പഠാന്റെ മകന്‍ പരാമര്‍ശം മോദി നടത്തിയത്.

Tags:    

Similar News