'വീതം തന്നിട്ട് പോയാല്‍ മതി' ;കരിമ്പ് കയറ്റിയ ലോറി തടഞ്ഞ് ആനയുടെയും കുട്ടിയുടെയും 'ഗുണ്ടാപ്പിരിവ്' (വീഡിയോ)

കരിമ്പ് ലഭിച്ചതോടെ ആനകള്‍ വഴി മാറിക്കൊടുത്ത് ലോറി പോകാന്‍ അനുവദിച്ചു

Update: 2021-09-27 05:47 GMT

കോഴിക്കോട്: കരിമ്പുപാടത്തു നിന്നും കരിമ്പ് കയറ്റിപ്പോയ ലോറി തടഞ്ഞ് 'ഗുണ്ടാപ്പിരിവുമായി' ആനയും കുട്ടിയാനയും. സത്യമംഗലം മൈസൂര്‍ ദേശീയപാതയിലാണ് ആനകള്‍ കരിമ്പ് ലോഡ് കയറ്റിയ ലോറി തടഞ്ഞത്. ലോറിക്കു മുന്നില്‍ കരിമ്പ് നോക്കി ആനയും കുട്ടിയാനയും വഴി മാറാതെ അവിടെ തന്നെ നിലയുറപ്പിച്ചു. ഇതോടെ ആനകളുടെ ആവശ്യം തിരിച്ചറിഞ്ഞ ക്ലീനര്‍ ലോറിക്കു മുകളില്‍ കയറി കരിമ്പുകഷ്ണങ്ങള്‍ എറിഞ്ഞുകൊടുക്കുകയായിരുന്നു. കരിമ്പ് ലഭിച്ചതോടെ ആനകള്‍ വഴി മാറിക്കൊടുത്ത് ലോറി പോകാന്‍ അനുവദിച്ചു. രസകരമായ ഈ വീഡിയോ ദൃശ്യം മാധ്യമപ്രവര്‍ത്തകനായ ഫര്‍ഹാന്‍ അഹമ്മദാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.

വീഡിയോ ...

സത്യമംഗലം മൈസൂരു ദേശീയ പാതക്ക് സമീപമുള്ള ഗ്രാമങ്ങളില്‍ വലിയ തോതില്‍ കരിമ്പ് കൃഷിയുണ്ട്. ഇവിടെ നിന്ന് ലോഡ് കയറ്റി പോയ ലോറിയാണ് ആനകള്‍ തടഞ്ഞു നിര്‍ത്തിയത്.

Tags:    

Similar News