മേരിലാന്റ്: ആഗോളതലത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.3 ദശലക്ഷം കടന്നതായി ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല റിപോര്‍ട്ട് ചെയ്തു. നിലവില്‍ ആഗോള കൊവിഡ് മരണങ്ങളുടെ എണ്ണം 1,373947 ആയിട്ടുണ്ട്. ലോകത്ത് ഇതുവരെ 57 ദശലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 3,69,56,265 പേര്‍ ഇതുവരെ രോഗമുക്തരായി.
മരണത്തിലും രോഗബാധയിലും ഇപ്പോഴും അമേരിക്ക തന്നെയാണ് മുന്നില്‍. യുഎസ്സില്‍ 12 ദശലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. യുഎസ്സിലെ ആകെ രോഗികളുടെ എണ്ണം 1,19,15,042 ആയിട്ടുണ്ട്.
ഇന്ത്യയും ബ്രസീലുമാണ് രോഗബാധയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇന്ത്യയില്‍ 90,50,597 ഉം ബ്രസീലില്‍ 60,20,164 ഉം രോഗബാധിതരാണുള്ളത്.
ലോകത്താകമാനം 36 ദശലക്ഷം രോഗമുക്തരുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യയാണ് മുന്നില്‍, 84,78,124 രോഗമുക്തരാണ് ഇന്ത്യയിലുള്ളത്.