ഗോഎയര്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു

വിമാനം ആകാശച്ചുഴിയില്‍പ്പെട്ടെങ്കിലും യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്നും കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറക്കിയെന്നും ഗോഎയര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Update: 2019-02-27 03:55 GMT

കൊല്‍ക്കത്ത: ഗോഎയര്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് രണ്ട് ജീവനക്കാര്‍ക്ക് നിസാരപരിക്ക്. ഭൂവനേശ്വറില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് പറന്ന ഗോഎയറിന്റെ ജി8 761 വിമാനമാണ് അപകടത്തില്‍പെട്ടത്.

വിമാനം ആകാശച്ചുഴിയില്‍പ്പെട്ടെങ്കിലും യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്നും കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറക്കിയെന്നും ഗോഎയര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

രണ്ടുദിവസമായി തുടരുന്ന മോശം കാലാവസ്ഥയാണ് വിമാനം ആകാശച്ചുഴിയില്‍പ്പെടാനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. നിസാര പരിക്കേറ്റ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ പിന്നീട് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ചികിത്സതേടി. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നു അധികൃതര്‍ അറിയിച്ചു. ആകാശച്ചുഴിയില്‍പ്പെട്ടെങ്കിലും ജി8 761 വിമാനത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നും ഗോഎയര്‍ വ്യക്തമാക്കി.

Tags:    

Similar News