മലപ്പുറം: കാട്ടുങ്ങലില്‍ സ്വര്‍ണക്കച്ചവടക്കാരനെ ആക്രമിച്ച് 75 പവന്‍ സ്വര്‍ണം കവര്‍ന്നതായി പരാതി. കോട്ടപ്പടിയിലെ ആഭരണ നിര്‍മാണ ശാലയിലെ തൊഴിലാളികളാണ് ആക്രമിക്കപ്പെട്ടവര്‍. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ മറ്റൊരു ബൈക്കിലെത്തിയ സംഘം ആക്രമിച്ച് സ്വര്‍ണം തട്ടിയെടുത്തെന്നാണ് പരാതി. വൈകിട്ട് 6.30ഓടെയാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ വെള്ളം കുടിക്കാനായി ഒരു കടക്ക് മുന്നില്‍ ബൈക്ക് നിര്‍ത്തി ഒരാള്‍ കടയിലേക്ക് പോയിരുന്നു. അപ്പോഴാണ് രണ്ടാമനെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നത്.