തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; 26 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 26 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്.

Update: 2020-08-19 09:36 GMT
representative image

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 26 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി ദുബയില്‍ നിന്ന് എത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനില്‍നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. ഇയാള്‍ കാസര്‍ഗോഡ് സ്വദേശിയാണ്.


Tags:    

Similar News