കരിപ്പൂര്‍ വിമാനത്താവളത്തില്‍ 88 ലക്ഷം രൂപയുടെ സ്വര്‍ണവേട്ട
കോഴിക്കോട്, കാസര്‍ഗോഡ് സ്വദേശികളില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കാസര്‍ഗോഡ് സ്വദേശിയില്‍ നിന്ന് 38,000 രൂപയുടെ വിദേശ നിര്‍മിത സിഗരറ്റും പിടിച്ചെടുത്തിട്ടുണ്ട്.
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് സംഭവങ്ങളിലായി 88 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. കോഴിക്കോട്, കാസര്‍ഗോഡ് സ്വദേശികളില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കാസര്‍ഗോഡ് സ്വദേശിയില്‍ നിന്ന് 38,000 രൂപയുടെ വിദേശ നിര്‍മിത സിഗരറ്റും പിടിച്ചെടുത്തിട്ടുണ്ട്.
ആദ്യ ഘട്ടത്തില്‍ കടത്താന്‍ ശ്രമിച്ച ഒരു കിലോ 699 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഇതിന് അന്താരാഷ്ട്ര വിപണിയില്‍ 81 ലക്ഷം രൂപ വില വരും. കോഴിക്കോട് കൊടുവള്ളി സ്വദേശി ടി പി ഷരീഖാണ് പിടിയിലായത്. റിയാദില്‍ നിന്നുള്ള സ്‌പൈസ് ജറ്റ് വിമാനത്തിലെത്തിയതായിരുന്നു യാത്രക്കാരന്‍. ചെക്കിന്‍ ഇന്‍ ബാഗിലെ എമര്‍ജന്‍സി ലാംപിലെ ബാറ്ററിയില്‍ ഒളിപ്പിച്ചാണ് സ്വര്‍ണക്കട്ടികള്‍ കടത്താന്‍ ശ്രമിച്ചത്.
രണ്ടാം ഘട്ടത്തില്‍ ദുബയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 7 ലക്ഷം വിലമതിക്കുന്ന 146 ഗ്രാം സ്വര്‍ണവും 38,000 രൂപയുടെ വിദേശ നിര്‍മിത സിഗരറ്റും പിടിച്ചെടുത്തു. കാസര്‍കോട് സ്വദേശി ബണ്ടിച്ചാല്‍ ഇസ്മായിലില്‍നിന്നാണ് ഇവ പിടിച്ചെടുത്തത്.കരിപ്പൂര്‍ എയര്‍ ഇന്റലിജന്‍സ് യൂനിറ്റിന്റെ പരിശോധനയിലാണ് സ്വര്‍ണക്കടത്ത് കണ്ടെത്തിയത്.