സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 560 രൂപ കൂടി 56520 രൂപയായി

ഇന്നലെ ഗ്രാമിന് 80 രൂപയാണ് സ്വര്‍ണത്തിന് കൂടിയത്

Update: 2024-11-19 07:02 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് ഗ്രാമിന് 70 രൂപയാണ് കൂടിയത്. ഇതോടെ വില 7065 രൂപയിലെത്തി. പവന് 560 രൂപ കൂടി 56520 രൂപയായി. ഇന്നലെ ഗ്രാമിന് 80 രൂപയാണ് സ്വര്‍ണത്തിന് കൂടിയത്. ഇതോടെ വില 6995 രൂപയിലെത്തുകയായിരുന്നു. പവന് 640 രൂപ കൂടി 55960 രൂപയിലാണ് ഇന്നലെ വ്യാപാരം നടന്നത്. നവംബര്‍ 14,16,17 തീയതികളില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണം.

Tags:    

Similar News