സ്വര്‍ണം പവന് 35760 രൂപ

10 ഗ്രാം തനിത്തങ്കത്തിന്റെ വില 48,333 രൂപയായും ഉയര്‍ന്നിട്ടുണ്ട്.

Update: 2020-06-24 09:03 GMT

മുംബൈ: സ്വര്‍ണ വിലയില്‍ സര്‍വ്വകാല റെക്കോഡ്. 10 ഗ്രാമിന് 44000 രൂപയായി. കൊറോണ ഭീതിയെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ താഴ്ന്നതാണ് സ്വര്‍ണത്തിന്റെ വില കൂടാന്‍ കാരണമായത്. ഇന്ന് പവന് 240 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,760 രൂപയായി. ഗ്രാമിന് 4470 രൂപയും. എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന വിലയാണിത്. ജൂണ്‍ 22 ന് പവന് 160 രൂപ വര്‍ധിച്ച് 35,680 രൂപയിലെത്തിയിരുന്നു. 10 ഗ്രാം തനിത്തങ്കത്തിന്റെ വില 48,333 രൂപയായും ഉയര്‍ന്നിട്ടുണ്ട്.


കോവിഡ് ഭീതിയും ലോക്ക് ഡൗണും കാരണം വ്യവസായ രംഗത്തുണ്ടായ തടസ്സവും നിക്ഷേപ രംഗത്തെ മാന്ദ്യതയും അനിശ്ചിതത്വവും സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് ആളുകള്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടാന്‍ തുടങ്ങിയതും വില ഉയരാന്‍ കരണമായി. ആഗോളവിപണിയിലും സ്വര്‍ണത്തിന് വില കൂടിയിട്ടുണ്ട്.


gold rate 35760 per pavan


Tags:    

Similar News