തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 200 രൂപ കൂടി 58,480 രൂപയായി. മൂന്ന് ദിവസംകൊണ്ട് സ്വര്‍ണത്തിന് വര്‍ധിച്ചത് 1,200 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ബുധനാഴ്ച മുതല്‍ കേറി തുടങ്ങിയത്.
ഇന്നലെയും സ്വര്‍ണവില ഉയര്‍ന്നു. 280 രൂപയാണ് ഇന്നലെ മാത്രം കൂടിയത്. വെള്ളിയുടെ വിലയും കൂടിയിട്ടുണ്ട്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 98 രൂപയാണ്.