സ്വര്‍ണവിലയില്‍ വന്‍ വര്‍ധന

ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന വിലയിലാണ് ഇന്ന് സ്വര്‍ണം

Update: 2025-01-24 08:14 GMT
സ്വര്‍ണവിലയില്‍ വന്‍ വര്‍ധന

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഇന്ന് ഗ്രാമിന് 30 രൂപ വര്‍ധിച്ച് വില 7,555 രൂപയും പവന് 240 രൂപ ഉയര്‍ന്ന് 60,440 രൂപയുമായി. കേരളത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന വിലയിലാണ് ഇന്ന് സ്വര്‍ണം.

കനംകുറഞ്ഞ ആഭരണങ്ങളും വജ്രം ഉള്‍പ്പെടെ കല്ലുകള്‍ പതിപ്പിച്ച ആഭരണങ്ങളും നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് ഗ്രാമിന് 25 രൂപ വര്‍ധിച്ച് സര്‍വകാല റെക്കോര്‍ഡായ 6,230 രൂപയിലെത്തി.

Tags: