സ്വര്‍ണവിലയില്‍ ഇടിവ്

Update: 2025-03-25 05:36 GMT
സ്വര്‍ണവിലയില്‍  ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 65,480 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8185 രൂപയായി. മാര്‍ച്ച് 20ന് 66,480 രൂപയെന്ന സര്‍വ്വകാല റെക്കോര്‍ഡിലെത്തിയ വിലയില്‍ ഇന്നത്തേതുള്‍പ്പെടെ 1000 രൂപയുടെ കുറവാണ് അഞ്ച് ദിവസത്തിനുള്ളില്‍ ഉണ്ടായത്.

അതേസമയം വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. 109.90 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നല്‍കേണ്ടത്. 1,09,900 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില.

Tags:    

Similar News