സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

Update: 2025-04-18 05:08 GMT
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 200 രൂപ കൂടി 71560 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 8945 രൂപയിലെത്തി. ഇന്നലെ പവന് 840 രൂപ കൂടിയിരുന്നു. നാലു ദിവസത്തിനിടെ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന 1800 രൂപയാണ്. 24 മണിക്കൂറിനിടെ ആഗോള സ്വര്‍ണവിലയില്‍ 0.43% (14.22 ഡോളര്‍) കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇതു പ്രാദേശിക വിപണികളില്‍ വലിയ കുറവിന് കാരണമായേക്കില്ല എന്നതാണ് കാര്യം.




Tags:    

Similar News