കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച സ്വകാര്യ എയര്‍ലൈന്‍ ജീവനക്കാര്‍ പിടിയിലായി. ഇന്‍ഡിഗോ എയര്‍ലൈന്‍ ജീവനക്കാരായ സാജിദ് റഹ്മാന്‍, സമില്‍ എന്നിവരാണ് കസ്റ്റംസ് പിടികൂടിയത്. സാജിദ് എക്‌സിക്യൂട്ടീഫ് ഓഫിസറും സമില്‍ കസ്റ്റമര്‍ സര്‍വിസ് ഏജന്റുമാണ്.
ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ പങ്ക് വെളിച്ചത്തുവന്നത്. 4.9 കിലോ ഗ്രാം സ്വര്‍ണമിശ്രതമാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്.