
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 840 രൂപയാണ് ഇന്ന് ഒറ്റ ദിവസം കൊണ്ട് ഉയര്‍ന്നത്. ഇതോടെ പവന് 66,720 രൂപയായി. ഇന്ന് ഒരു ഗ്രാമിന് 105 രൂപ വര്‍ധിച്ച് 8340 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വര്‍ണം വാങ്ങാന്‍ 83,400 രൂപ വേണം.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് ഇന്ത്യയില്‍ സ്വര്‍ണ വില കുതിക്കാന്‍ കാരണമായത്. ആഗോള വ്യാപാര യുദ്ധ ഭീഷണിയും സ്വര്‍ണ വില വര്‍ധിക്കാന്‍ കാരണമായി.