
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. പവന് 160 രൂപ കൂടി 66,880 രൂപയായി. ഇന്നലെ പവന്റെ വിലയിലയില്‍ വലിയ വര്‍ധനയാണ് രോഖപ്പെടുത്തിയത്. ഇന്നും വില വര്‍ധിച്ചതോടെ എങ്ങനെ സ്വര്‍ണം വാങ്ങും എന്ന ആശങ്കയിലാണ് മലയാളികള്‍.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടയില്‍ സ്വര്‍ണവിലയില്‍ 1400 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്.അതേസമയം വെള്ളി വിലയിലും ഉയര്‍ച്ചയുണ്ട്. 114.10 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നല്‍കേണ്ടത്. 1,14,100 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില.