അഫ്ഗാന്‍ സര്‍ക്കാറിന്റെ ഇമെയില്‍ അക്കൗണ്ടുകള്‍ ഗൂഗ്ള്‍ മരവിപ്പിച്ചു

Update: 2021-09-06 19:38 GMT

കാബൂള്‍: അഫ്ഗാനിസ്താന്‍ ഭരണകൂടം എതിരാളികളെ വേട്ടയാടാന്‍ ബയോമെട്രിക്, ശമ്പള വിവരങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തിയേക്കുമെന്ന കാരണത്താല്‍ അഫ്ഗാന്‍ സര്‍ക്കാറിന്റെ ഇമെയില്‍ അക്കൗണ്ടുകള്‍ ഗൂഗ്ള്‍ താല്‍ക്കാലികമായി മരവിപ്പിച്ചു. അഫ്ഗാനിസ്താനിലെ സ്ഥിതി നിരീക്ഷിക്കുകയാണെന്നും പ്രസക്തമായ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാന്‍ താല്‍ക്കാലിക നടപടികള്‍ കൈക്കൊള്ളുന്നുവെന്നും ഗൂഗ്ള്‍ വ്യക്താവ് പറഞ്ഞു. അഫ്ഗാന്‍ പ്രസിഡന്റിന്റെ ഓഫിസും വിദേശകാര്യ മാന്ത്രാലയും ഉള്‍പ്പടെയുള്ള പ്രധാന സ്ഥാപനങ്ങല്ലെലാം ജി മെയിലും ഗൂഗ്ള്‍ അകൗണ്ടുകളുമാണ് ഉപയോഗിച്ചിരുന്നുത്.





Tags:    

Similar News