
തിരുവനന്തപുരം: ആശമാരുമായി വീണ്ടും ചര്‍ച്ച നടത്താന്‍ തയ്യാറായി സര്‍ക്കാര്‍. സെക്രട്ടേറിയറ്റിന് മുന്നിലെ രാപ്പകല്‍ സമരത്തിന്റെ തുടര്‍ച്ചയായി അടുത്തഘട്ടം സമരമായ നിരാഹാര സമരം ആരംഭിക്കാനിരിക്കെയാണ് ചര്‍ച്ച.
സമരം നടത്തുന്ന ആശമരെ എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ആണ് ചര്‍ച്ചക്ക് വിളിച്ചത്. ഇന്നുച്ചക്ക് 12;30നാണ് ചര്‍ച്ച. വേതനം, ഓണറേറിയം സംബന്ധിച്ച കാര്യങ്ങളില്‍ മികച്ച തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ എന്ന് ആശമാര്‍ അറിയിച്ചു.