സംസ്ഥാനത്ത് കൊവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ചു;ആര്‍ടിപിസിആര്‍ 300 രൂപ,ആന്റിജന്‍ 100 രൂപ
അമിത ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രിവ്യക്തമാക്കി
തിരുവനന്തപുരം:സംസ്ഥാനത്തെ കൊവിഡ് പരിശോധനകള്‍ക്കും പിപിഇ കിറ്റ്, എന്‍ 95 മാസ്ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് പുനക്രമീകരിച്ചു.ആര്‍ടിപിസിആര്‍ 500 ല്‍ നിന്ന് 300 രൂപയായും.ആന്റിജന്‍ 100 രൂപയായും കുറച്ചു.അമിത ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രിവ്യക്തമാക്കി.
പിപിഇ കിറ്റ് ഒരു യൂണിറ്റിന് എക്സ് എല്‍ സൈസിന് 154 രൂപയും ഡബിള്‍ എക്സ് എല്‍ സൈസിന് 156 രൂപയുമാണ് ഏറ്റവും കുറഞ്ഞ തുക. എക്സ് എല്‍ ,ഡബിള്‍ എക്സ്എല്‍ സൈസിന് ഉയര്‍ന്ന തുക 175 രൂപയാണ്. എന്‍ 95 മാസ്ക് ഒന്നിന് കുറഞ്ഞ തുക 5.50 രൂപയും ഉയര്‍ന്ന തുക 15 രൂപയുമാണ്.കൊവിഡ് പരിശോധനകള്‍ കൂടുന്ന സാഹചര്യത്തിലാണ് നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.