പഞ്ചാബില്‍ ഹിന്ദു ക്ഷേത്രത്തിലേക്ക് ഗ്രനേഡ് എറിഞ്ഞു (വീഡിയോ)

Update: 2025-03-15 16:28 GMT

അമൃത്‌സര്‍: പഞ്ചാബിലെ ഖണ്ഡ്‌വാലയില്‍ ഹിന്ദുക്ഷേത്രത്തിന് നേരെ ഗ്രനേഡ് എറിഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ ചുമരുകള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു. ഒരു കൊടിയുമായി ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ഗ്രനേഡ് എറിഞ്ഞതെന്ന് പോലിസ് അറിയിച്ചു. ക്ഷേത്രത്തിന് അകത്ത് ഉറങ്ങുകയായിരുന്ന പൂജാരി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസം പഞ്ചാബിലെ ലുധിയാനയില്‍ ശിവസേന നേതാവിനെ വെടിവച്ചു കൊന്നിരുന്നു. ഈ സംഭവത്തില്‍ മൂന്നുപേരെ പോലിസ് പിടികൂടിയിട്ടുണ്ട്. 2024 നവംബര്‍ മുതല്‍ പഞ്ചാബിലെ വിവിധ പ്രദേശങ്ങളില്‍ ഗ്രനേഡ് ആക്രമണങ്ങള്‍ നടക്കുന്നുണ്ട്.

Similar News